Friday, March 29, 2024 4:18 pm

കൂടത്തായി കൊലക്കേസ് ; ജോളി ഭര്‍ത്താവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് ആവശ്യപ്പെട്ടെന്ന് സാക്ഷിമൊഴി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ഭർത്താവ് റോയ് തോമസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് ആവശ്യപ്പെട്ടെന്ന് സാക്ഷിമൊഴി. അയൽവാസിയായ കെ.അശോകനാണു കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.2011ലാണ് റോയ് തോമസ് മരിക്കുന്നത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത തോന്നി ശുചിമുറിയിൽ പോയ റോയ് തോമസ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആശാരിപ്പണി ചെയ്യുന്ന അയൽവാസി അശോകനാണു ശുചിമുറിയുടെ വാതിൽ പൊളിച്ച് റോയിയെ പുറത്തെടുത്തത്.

Lok Sabha Elections 2024 - Kerala

അക്കാര്യങ്ങൾ അശോകൻ കോടതിയിൽ മൊഴി നൽകി. അയൽവാസിയായ ബാവ വിളിച്ചതിനെ തുടർന്നാണ് റോയിയുടെ വീട്ടിലെത്തിയത്. വാതിൽ പൊളിച്ച് റോയിയെ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഒപ്പം പോയിരുന്നു. ആശുപത്രിയിൽ വച്ചാണു മരണം സ്ഥിരീകരിക്കുന്നത്.പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്നു അവിടെ വച്ച് ജോളി ബന്ധുവായ മഞ്ചാടിയിൽ മാത്യുവിനോട് പറഞ്ഞതായാണ് അശോകന്‍റെ മൊഴി. പിറ്റേ ദിവസം വീട്ടിൽ വച്ചും ഇതേ കാര്യം പറഞ്ഞെന്നും അശോകൻ മൊഴി നൽകി. റോയ് മരിച്ചു മൂന്നു വർഷത്തിനു ശേഷം മഞ്ചാടിയിൽ മാത്യുവും കൊല്ലപ്പെട്ടു. ഈ കേസിലും ജോളിയാണ് ഒന്നാം പ്രതി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എൻ.കെ.ഉണ്ണിക്കൃഷ്ണൻ, അഡ്വ.ഇ.സുഭാഷ് എന്നിവർ ഹാജരായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന് ; നിർമൽ NR 373 ലോട്ടറി ഫലം...

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 373...

ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

0
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ്...

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ്

0
ഡല്‍ഹി: രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ്...

സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് വിമുഖത കാണിച്ച് വകുപ്പ്

0
തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത....