പാലക്കാട്: പുതുശ്ശേരി കൊളയക്കോട് സ്വദേശി അമ്മുക്കുട്ടിയുടെ (53) മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ 11 മാസത്തിനുശേഷം ഒരാള്‍ അറസ്റ്റിലായി. കൊളയക്കോട് സ്വദേശി സെയ്ദ് ഹുസൈന്‍ (കുഞ്ഞുമൈന-57) ആണ് കസബ പോലീസിന്റെ പിടിയിലായത്. 2023 നവംബര്‍ 14-നാണ് അമ്മുക്കുട്ടിയെ വീടിനടുത്തുള്ള പാടത്ത് അവശനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍നിന്ന് രക്തംവാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിരക്ഷാസേന ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മുക്കുട്ടിക്ക് നാട്ടുകാരനും ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുമായ ഹുസൈനുമായി അടുപ്പമുണ്ടായിരുന്നെന്ന് നാട്ടുകാരുടെ മൊഴികളില്‍നിന്ന് വ്യക്തമായിരുന്നതായി കസബ പോലീസ് പറഞ്ഞു. ഇയാളെ ചോദ്യംചെയ്തതോടെ കൂടുതല്‍ സംശയങ്ങളുണ്ടായി. എന്നാല്‍, കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവദിവസം ഇരുവരും വീടിനടുത്തുള്ള പാടത്ത് കണ്ടുമുട്ടുകയും സംസാരത്തിനിടെ വഴക്കുണ്ടാവുകയുമായിരുന്നു. ഇതിനിടെ സെയ്ദ് ഹുസൈന്‍ അമ്മുക്കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും പോലീസ് പറഞ്ഞു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിരുന്നു. ഡി.എന്‍.എ. പരിശോധനാഫലംകൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1