പെരുമ്പെട്ടി : തീ പടർന്ന് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ കത്തിനശിച്ചു. കോട്ടാങ്ങൽ പഞ്ചായത്ത് ഓഫിസിന് പിൻഭാഗത്തുള്ള മലമ്പാറ, മൈലാടുംപാറ എന്നിവിടങ്ങളിലായിരുന്നു തീപിടുത്തമുണ്ടായത്. സ്വകാര്യ ക്രഷർ യൂണിറ്റിന്‍റെ ഭാഗമായുള്ള ഭൂമിയിലും സ്വകാര്യ റബർ പുരയിടങ്ങളിലെ അടിക്കാടുകളും അടക്കം 30 ഏക്കറിന് മേൽ ഭൂമിയിലാണ് തീ പടർന്നത്. ഇന്നലെ 11 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം ആരംഭിച്ചെങ്കിലും തെക്കൻ കാറ്റിന്റെ ശക്തിയിൽ ഉണങ്ങിക്കരിഞ്ഞ മലയോര മേഖലയിൽ തീ വ്യാപിക്കുകയായിരുന്നു.
റാന്നിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും മലമുകളിലേക്ക് പ്രവേശിക്കാൻ കഴിയാതെവന്നു. അടിവാരത്തിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് 50 മീറ്റർ കുഴൽ ഘടിപ്പിച്ച് ജലം പമ്പ് ചെയ്യുന്നതിന് മാത്രമേ സാധിച്ചിരുന്നുള്ളൂ. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ വൻ ദുരന്തം വഴിമാറി. ആനന്ദവിലാസം ചന്ദ്രമോഹനൻ, ശ്രീഭവനം വേണു പിള്ള , മൈലാടുപാറ മുരളിധരപ്പണിക്കർ എന്നിവരുടെ പുരയിടത്തിലാണ് തീ പടർന്നത്. 3 മണിയോടെയാണ് തീ അണയ്ക്കാനായത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.