Friday, April 19, 2024 11:58 am

അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ കാറില്‍ നിന്ന് വിജിലന്‍സ് വിഭാഗം പിടികൂടിയത് കണക്കില്‍പ്പെടാത്ത 50,700 രൂപ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : മലപ്പുറം വഴിക്കടവ് മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ കാറില്‍ നിന്ന് വിജിലന്‍സ് വിഭാഗം പിടികൂടിയത് കണക്കില്‍പ്പെടാത്ത 50,700 രൂപ. ആലപ്പുഴ സ്വദേശിയായ എ.എം.വി.ഐ ബി.ഷെഫീസാണ് പിടിയിലായത്. പരിശോധനക്കിടെ ബോധരഹിതനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Lok Sabha Elections 2024 - Kerala

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോഴായിരുന്നു ഷെഫീസിന്റെ കാര്‍ വിജിലന്‍സ് പരിശോധിച്ചത്. കാറിനുള്ളില്‍ ബാഗില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു കണക്കില്‍പെടാത്ത പണം. വിജിലന്‍സ് ഡി.വൈ.എസ്.പി എം.ഷെഫീഖിന്റെ നേതൃത്വത്തില്‍ വഴിക്കടവ് മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന തുടരുകയാണ്. വഴിക്കടവ് അഗ്രി.ഓഫിസര്‍ കെ.നിസാര്‍, വിജിലന്‍സ് എസ്.ഐമാരായ ടി.പി ശ്രീനിവാസന്‍, മോഹന്‍ദാസ്, എ.എസ്.ഐ മുഹമ്മദ് സലിം, സീനിയര്‍ സി.പി.ഒമാരായ പ്രജിത്ത്, വി.പി ശിഹാബ് എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആദ്യഘട്ട വോട്ടെടുപ്പ് പരോഗമിക്കുന്നു ; ആദ്യ രണ്ടു മണിക്കൂറില്‍ 10.47 ശതമാനം പോളിങ്

0
ഡല്‍ഹി : ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂർ...

അടൂര്‍ ബൈപ്പാസിലെ വിള്ളല്‍ അപകടക്കെണിയാകുന്നു

0
അടൂർ : ബൈപ്പാസിൽ കരുവാറ്റ പള്ളിക്കുസമീപത്തെ വിള്ളൽ പരിഹരിക്കുന്നില്ല. സ്ഥിരമുള്ള അപകടങ്ങൾക്കു...

ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർപൂരം ; ആശംസകൾ നേർന്ന് സുരേഷ് ​ഗോപി

0
തൃശൂർ: മേടസൂര്യനെ സാക്ഷിയാക്കിയുള്ള ത‍ൃശൂർപൂരത്തിന്റെ സുവർണ തിഥിയിൽ ആശംസകൾ അറിയിച്ച് തൃശൂർ...

വീട്ടിലെത്തി വോട്ട് : ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

0
കണ്ണൂർ : മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ ബാഹ്യ...