പുതുച്ചേരി: പുതുച്ചേരിയില്‍ 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. പുതുച്ചേരിക്ക് സമീപം മൂര്‍ത്തിക്കുപ്പത്താണ് സംഭവം സംഭവത്തില്‍ 22കാരിയായ യുവതി അറസ്റ്റിലായി. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ ഇയാള്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നും പോലീസ് പറയുന്നു. ഏപ്രില്‍ 15 ശനിയാഴ്ചയാണ് സംഭവം നടന്നത്.
പെണ്‍കുഞ്ഞ് ജനിച്ചെന്ന പേരില്‍ നിരന്തരം വഴക്കായതിനെ തുടര്‍ന്നാണ് സംഗീത കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. പൊതുശ്മശാനത്തിന് സമീപം മണ്‍കൂന കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോള്‍ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി. യുവതിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.