Wednesday, May 14, 2025 7:00 am

കൊറോണ വൈറസിനെ പേടിച്ച് മൂന്ന് വർഷം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞ സ്ത്രീയേയും മകനേയും മോചിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം : കൊറോണ വൈറസിനെ പേടിച്ച് മൂന്ന് വർഷം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞ സ്ത്രീയേയും മകനേയും മോചിപ്പിച്ചു. ഗുരുഗ്രാമിലെ മാരുതി കുഞ്ച് എന്ന സ്ഥലത്തുള്ള സ്ത്രീയാണ് മകനൊപ്പം വീട്ടിനുള്ളിൽ അടച്ചുപൂട്ടി ജീവിച്ചത്. കോവിഡ് വ്യാപനമുണ്ടായതു മുതൽ മൂന്ന് വർഷമായി ഇവർ വീടിനു പുറത്തിറങ്ങിയിട്ടില്ല. ഭർത്താവിനെ പോലും വീട്ടിനുള്ളിലേക്ക് കടത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. പത്ത് വയസ്സുള്ള മകനൊപ്പമാണ് മുൻമുൻ മജി എന്ന സ്ത്രീ വീട്ടിനുള്ളിൽ കഴിഞ്ഞത്.

ഇന്നലെ പോലീസും ആരോഗ്യ പ്രവർത്തകരും ശിശുക്ഷേമ പ്രവർത്തകരും എത്തിയാണ് സ്ത്രീയേയും കുട്ടിയേയും പുറത്തിറക്കിയത്. വീട് അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ വാതിൽ കുത്തിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്. കോവിഡിനെ കുറിച്ചുള്ള അമിത ഭയം മൂലമാണ് സ്ത്രീ മകനൊപ്പം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞതെന്ന് പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായി തുടങ്ങി ആദ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇവർ വീട്ടിനുള്ളിലാണ്.

ഈ സമയത്ത് ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ 2020 ൽ ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ എഞ്ചിനീയറായ ഭർത്താവ് വീട്ടിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം മുൻമുൻ ഭർത്താവിനേയും വീട്ടിനുള്ളിലേക്ക് കയറ്റിയിട്ടില്ല. ഇതോടെ വീട്ടിൽ നിന്ന് പുറത്തായ മുൻമുൻ മജിയുടെ ഭർത്താവ് സുജൻ മജി തൊട്ടടുത്ത് വാടകയ്ക്ക് വീടെടുത്തു. ഭാര്യയ്ക്കും മകനും ഭക്ഷണം പാചകം ചെയ്യാനുള്ള സാമഗ്രികളും വീട്ടു സാധനങ്ങളുമെല്ലാം ഇയാൾ വീടിന് പുറത്തുവെക്കുകയായിരുന്നു പതിവ്. മൂന്ന് വർഷമായി പത്ത് വയസ്സുള്ള മകന്‍റെ പഠനം ഓൺലൈൻ വഴിയാണ്.

ഈ മൂന്ന് വർഷവും മകന്‍റെ സ്കൂൾ ഫീസും വീടിന്റെ വാടകയുമടക്കമെല്ലാം സുജൻ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. കോവിഡിനൊപ്പം ലോകം മുഴുവൻ ജീവിക്കാൻ ശീലിച്ചിട്ടും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയായിരുന്നു മുൻമുനിന്റെ ജീവിതം. പുറംലോകവുമായി ഇവരെ ആകെ ബന്ധിപ്പിച്ചിരുന്നത് ഭർത്താവായിരുന്നു. എന്തിനേറെ പറയുന്നു ഈ മൂന്ന് വർഷക്കാലം ഗ്യാസ് സ്റ്റൗ പോലും സ്ത്രീ ഉപയോഗിച്ചിരുന്നില്ല. ഇന്റക്ഷൻ ഹീറ്ററിലായിരുന്നു ആഹാരം പാകം ചെയ്തിരുന്നത്. ഗ്യാസ് സിലിണ്ടർ മാറ്റാൻ പുറത്തു നിന്ന് ആളെത്തുമെന്നതിനാലാണ് സ്റ്റൗ ഉപേക്ഷിച്ചത്.

മകനേയും ഇവർ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. ഭാര്യയുടെ മനസ്സു മാറ്റാൻ സുജൻ നിരവധി വട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുൻമുനിന്റെ മാതാപിതാക്കളേയും സുജൻ സമീപിച്ചു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകാൻ മുൻമുൻ തയ്യാറായില്ല. കുട്ടികൾക്ക് ഫലപ്രദമായ കോവിഡ് വാക്സിൻ ലഭ്യമാകാതെ മകനെ പുറത്തിറക്കില്ലെന്ന നിലപാടിലായിരുന്നു സ്ത്രീ. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ സുജൻ തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐക്യത്തോടെ നിന്നാൽ ഭരണം പിടിക്കാം- പുതിയ നേതൃത്വത്തോട് ഹൈക്കമാൻഡ്

0
ന്യൂഡല്‍ഹി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന...

കാനഡയിലെ പുതിയ മന്ത്രിസഭയിൽ അനിതയ്ക്ക് വിദേശം

0
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യൻവംശജയായ...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...