ദില്ലി: ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നോട്ടീസ് നല്‍കി സിബിഐ. നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‌രിവാള്‍ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‌രിവാള്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ സജ്ഞയ് സിംഗ് പറഞ്ഞു. 16ാം തീയതി ഞായറാഴ്ച ഹാജരാകാനാണ് കെജ്രിവാളിന് നിര്‍ദ്ദേശം
ദില്ലി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ അടക്കമുള്ളവര്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുകയാണ്. സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇഡിയും അറസ്റ്റ് ചെയിതിരുന്നു. കെജ്രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്രിവാളിന്റെ സ്റ്റാഫിനെ മാസങ്ങള്‍ക്ക് മുന്‍പ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണ്‍ വഴി കെജ്രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്. എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.