ഇടുക്കി: പൂപ്പാറ തോണ്ടിമലയില്‍ വിനോദ സഞ്ചാരികളുടെ ബസ്സ് മറിഞ്ഞ് അപകടം. ഇടുക്കി പൂപ്പാറക്കു സമീപം തൊണ്ടിമലയിലാണ് സംഭവം. അപകടത്തില്‍ നാല് മരണം സംഭവിച്ചു. മൂന്നാറില്‍ കല്യാണം കൂടാന്‍ എത്തിയ തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. അമിതവേഗമാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തില്‍ പെട്ടവരെ പ്രഥമ ശുശ്രൂഷക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് മാറ്റി. തിരുനെല്‍വേലി സ്വദേശി സി പെരുമാള്‍, വലിയമ്മ, സുശീന്ദ്രന്‍, വിശ്വ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെല്‍വേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്.