കൊച്ചി: ഏറെ ദിവസങ്ങൾക്ക് ശേഷം ആരാധകർക്ക് മുന്നിലെത്തി നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം രണ്ടാം വിവാഹവാർഷികാഘോഷം ആശുപത്രിയിൽ ആഘോഷിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. കരൾരോഗവുമായി ബന്ധപ്പെട്ട് ഒരുമാസമായി ബാല ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്നും ബാല പറഞ്ഞു. എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി പറയുന്നെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘എല്ലാവർക്കും നമസ്‌കാരം, ആശുപത്രിയിൽ വന്നിട്ട് ഏകദേശം ഒരുമാസമായി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്.
എല്ലാവരുടെയും പ്രാർഥന കൊണ്ട് വീണ്ട് വരികയാണ്. ഇനി രണ്ടുമൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്, അപകടമുണ്ട്. രക്ഷപെടാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ. നെഗറ്റീവായി ഒന്നും ചിന്തിക്കുന്നില്ല’. എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നെന്നും ബാല പറഞ്ഞു. ബാലയും ഭാര്യ എലിസബത്തും കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബാലക്ക് വേണ്ടി പ്രാര്‍ഥിച്ചും വിവാഹവാര്‍ഷികത്തിന് ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.