Wednesday, May 14, 2025 5:49 am

ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ്. വൈദ്യുതി ചാര്‍ജ് ഇനത്തിൽ 846 മില്യണ്‍ ഡോളര്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയതിന് പിന്നാലെയാണ് നടപടി. നിലവിൽ വിതരണം ചെയ്ത് വരുന്നതിൽ 50 ശതമാനം വൈദ്യുതിയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. ത്സാര്‍ഖണ്ഡിൽ നിന്നാണ് അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്നത്. ബില്ലുകൾ അടച്ചില്ലെങ്കിൽ ഒക്‌ടോബർ 31-ന് വൈദ്യുതി വിതരണം നിർത്തിവെച്ച് പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ) പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് ഒക്ടോബർ 27-ന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

കൽക്കരി വിതരണക്കാർക്കും ഓപ്പറേഷൻസ്, മെയിന്റനൻസ് കോൺട്രാക്ടർമാർക്കും പണം നൽകുന്നതിന് പ്രവർത്തന മൂലധനം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു നടപടി. വ്യാഴാഴ്ച വരെ ആയിരുന്നു പണം അടയ്ക്കാൻ ബംഗ്ലാദേശ് അവസാന സമയം ചോദിച്ചത്. എന്നാല്‍ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല. 1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഇപ്പോൾ ഒരു യൂണിറ്റിൽ നിന്ന് ഏകദേശം 700 മെഗാവാട്ട് ആയി ഉത്പാദനം കുറച്ചു. ഇന്നലെ രാത്രി ബംഗ്ലാദേശിന് 1,600 മെഗാവാട്ടിന്റെ കുറവുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 27ന് അയച്ച നോട്ടീസില്‍ ഒക്ടോബര്‍ 30ന് 846 മില്യണ്‍ ഡോളറിന്റെ കുടിശിക തീര്‍പ്പാക്കണമെന്നായിരുന്നു കമ്പനി ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...