ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് പച്ചക്കറികൾ. പച്ചക്കറികളിലും പഴങ്ങളിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അവശ്യ ധാതുക്കളും വിറ്റാമിനുകളും പോലുള്ള പോഷകങ്ങൾ പച്ചക്കറിയിലുണ്ട്. ഇത് ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും തുടർന്ന് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. അമിതവണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ ഈ പച്ചക്കറികൾ ഉൾപ്പെടുത്താൻ മറക്കേണ്ട. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് താഴേ പറയുന്നത്.
ഇലക്കറികൾ
ഇലക്കറികൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവയിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. ചീരയും മറ്റ് ഇലക്കറികളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ അത്യുത്തമവും പോഷകപ്രദവുമാണ്.
കൂൺ
കൂൺ രുചികരവും ഏറെ പോഷകഗുണമുള്ളതുമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അവ പ്രോട്ടീനിൽ സമ്പുഷ്ടമാണ്. കൂൺ സൂപ്പിലോ അല്ലാതെയോ ചേർത്ത് കഴിക്കാം.
ബ്രൊക്കോളി
ഉയർന്ന ഗുണമേന്മയുള്ള നാരുകളും ആരോഗ്യം വർദ്ധിപ്പിക്കുന്ന ധാതുക്കളും വിറ്റാമിനുകളും കൂടാതെ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
മത്തങ്ങ
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള മത്തങ്ങ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച പച്ചക്കറികളിൽ ഒന്നാണ്. മത്തങ്ങ സൂപ്പായോ അല്ലാതെയോ കഴിക്കാം. മത്തങ്ങ സൂപ്പ് ഏറെ ആരോഗ്യകരവും പോഷകകരവുമാണ്.
കാരറ്റ്
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച കലോറി കുറഞ്ഞ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പുഷ്ടമാണ് കാരറ്റ്, അതിനാൽ ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുമ്പോൾ അത് തികച്ചും അനുയോജ്യമാണ്.
പയർവർഗങ്ങൾ
ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ബീൻസ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് അവ വളരെ നല്ലതാണ്. കാരണം അവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന വീക്കത്തിനെതിരെ പോരാടുന്നു. ചില പഠനങ്ങൾ ബീൻസ് കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.