ന്യൂഡൽഹി : ജമ്മു കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. സുരാൻ കോട്ട് മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യ മുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സൈന്യം തെരച്ചിലി നിറങ്ങിയത്. തീവ്രവാദികളുള്ള മേഖല സൈന്യം വളയുകയും ചെയ്തു.
ഇതിനിടെ തീവ്രവാദികളുടെ ഭാഗത്തുനിന്നും കനത്ത വെടി വെപ്പുണ്ടാ കുകയായിരുന്നു. നാല് ജവാന്മാർക്കും ഒരു സൈനിക ഓഫിസർക്കുമാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടൻ അടുത്തുള്ള മെഡിക്കൽ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തീവ്രവാദികളെ വളഞ്ഞിരിക്കുകയാണെന്നും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.