മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ നീക്കം. കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് പറയാനാകില്ലെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ കടന്ന് വരുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സീറ്റിന്റെ കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മലപ്പുറത്താണ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്താവന നടത്തിയത്. മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി നേരത്തെ ചേര്‍ന്നിരുന്നു. കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റ് പാര്‍ട്ടി ആവശ്യപ്പെടും.
എന്തിനാ സീറ്റ് കൂട്ടുന്നത്.
മുഴുവൻ അങ്ങേടുത്തോ.
ഈ മുന്നണിയെ നയിക്കുന്നതും അതിന്റെ നയപരിപാടികൾ തീരുമാനിക്കുന്നതും മുന്നണി കൊണ്ടുള്ള എല്ലാ പ്രയോജനങ്ങളും അനുഭവിക്കുന്നതും നിങ്ങളാണല്ലോ.
മതേതരം എന്ന ലേബൽ കിട്ടാൻ വേണ്ടി മാത്രമാണ് ഒരു സമുദായ പാർട്ടിയായ നിങ്ങൾ മുന്നണി ആയിരിക്കുന്നത്.
അതിന്റെ കള്ളി ഇന്ന് നാട്ടിലെങ്ങും പാട്ടാണ്.
മറ്റേതു വർഗീയ പാർട്ടിയെക്കാളും വർഗീയമാണ് നിങ്ങളുടെ നിലപാടുകൾ.
കേരളം മുഴുവൻ നിങ്ങൾ ഒറ്റയ്ക്ക് മത്സരിക്കണം.