ഏനാദിമംഗലം : പൂതങ്കരയിൽനിന്ന് കല്ലട ജലസേചന പദ്ധതി കനാലിന് കുറുകെ തോട്ടുകടവിലേക്ക് പാലം പണി പൂർത്തിയായോ എന്ന് ചോദിച്ചാൽ അധികാരികൾ പൂർത്തിയായെന്ന് ഉടൻ ഉത്തരം നൽകും. എന്നാൽ ഈ പാലത്തിലൂടെ സമീപനപാത ഇല്ലാതെ ആളുകൾ എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് തോട്ടുകടവുകാരുടെ യാത്രാപ്രശ്‌നം പരിഹരിക്കാൻ കനാലിന് കുറുകെ പാലം നിർമ്മിച്ചത്. കരാറുകാരൻ പാലം പണി 2022 നവംബർ 15-ന് പൂർത്തിയാക്കിയതായി പാലത്തിൽ ജനപ്രതിനിധികളുടെ പേര് ഉൾെപ്പടെ പ്രദർശിപ്പിക്കുന്ന ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. കനാൽ റോഡിൽനിന്ന് തോട്ടുകടവ് പാലത്തിലേക്ക് കയറി ഇറങ്ങണമെങ്കിൽ ഇപ്പോൾ പന്ത്രണ്ട് അടിയോളമുള്ള ഒരു ഏണിയുമായി ആളുകൾ വരേണ്ട അവസ്ഥയിലുമാണ്. പാലം നിർമാണവേളയിൽ ഇതിന് നടപ്പാത ഉൾപ്പടെയാണ് പറഞ്ഞിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ കരാറുകാരൻ പാലം മാത്രം നിർമ്മിച്ചശേഷം ബാക്കി കിടന്ന സാധനങ്ങളുമായി ഇവിടംവിട്ട് പോകുകയായിരുന്നു. നാട്ടുകാരുടെ പരാതി ഏറിയപ്പോൾ ഇവിടെ നടപ്പാത നിർമാണത്തിനായി ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിന്റെ ആസ്തി വികസനഫണ്ടിൽനിന്ന് 37 ലക്ഷം രൂപ അനുവദിച്ചതായും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരെ അറിയിച്ചിട്ടും വർഷം രണ്ടാകുന്നു. പാലത്തിന്റെ സമീപനപാത നിർമാണം നടക്കേണ്ട സ്ഥലം മുഴുവനും ഇപ്പോൾ കാടുകയറിയ സ്ഥിതിയിലുമാണ്. ഇതുകാരണം തോട്ടുകടവിലേക്ക് ആളുകൾ ഇപ്പോൾ വീതികുറഞ്ഞ കൈവരികളില്ലാത്ത ചെറിയ നടപ്പാലത്തിലൂടെയാണ് അപകടകരമായി യാത്ര ചെയ്യുന്നത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.