തൃശൂര്‍: തളിക്കുളം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിരാമി (11) മരിച്ചു. തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴു മണിയോടെ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവര്‍ മരിച്ചിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കാറില്‍ പോവുകയായിരുന്നു പത്മനാഭനും കുടുംബവും. കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനമെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഷാജു, ഭാര്യ ഷിജു, കെഎസ്ആര്‍ടിസി യാത്രക്കാന്‍ തൃശൂര്‍ സ്വദേശിയായ സത്യന്‍ എന്നിവര്‍ ചികിത്സയിലാണ്.