Wednesday, May 14, 2025 7:11 am

ഏലം സ്റ്റോറിനുള്ളിൽ സ്ഫോടനവും അഗ്നിബാധയും ; അതിഥിതൊഴിലാളിക്ക്‌ പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : തൂക്കുപാലം കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയുമുണ്ടായി. ഏലയ്ക്ക ഉണക്കുന്ന ഡ്രയറിന്റെ വാതിലും ജനലും ഷട്ടറും ചിതറിത്തെറിച്ചു. അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738ല്‍ മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഡ്രയറിലാണ് തിങ്കള്‍ പുലര്‍ച്ചെ 3.25ന് വലിയ ശബ്ദത്തോടെയുള്ള സ്ഫോടനo ഉണ്ടായത്. ഡ്രയര്‍ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് നിക്ഷേപിച്ചതാണ് തീപിടിച്ചതിന് കാരണമെന്നാണ് പോലീസ് കരുതുന്നത്. അപകടത്തില്‍ ഏലം ഡ്രയര്‍ ജീവനക്കാരന്‍ മധ്യപ്രദേശ് സ്വദേശി രോഹിതി(19)ന് പരിക്കേറ്റു. 150 കിലോ ഉണക്ക ഏലക്ക നശിച്ചു. നാലു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനവും തീപിടിത്തവും ഉണ്ടായതോടെ സമീപത്ത് താമസിക്കുന്നവര്‍ ഓടിയെത്തി തീയണച്ചു. കെഎസ്‌ഇബിയില്‍നിന്ന് വിരമിച്ചശേഷം ഒന്നര വര്‍ഷം മുമ്പാണ് ബഷീര്‍ ഡ്രയര്‍ ആരംഭിച്ചത്. ബഷീറിന്റെ പരാതിയില്‍ നെടുങ്കണ്ടം സിഐ ബി എസ് ബിനു, എസ്‌ഐ അജയകുമാര്‍ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലം പരിശോധിച്ചു.

സ്ഫോടനത്തിലെ അസ്വാഭാവിക സാഹചര്യം പരിശോധിക്കാന്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഏലയ്ക്ക സ്റ്റോറിലെ സ്ഫോടനത്തിന്റെ കാരണം ഡ്രയര്‍ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് ഒഴിച്ചതാണെന്ന് പോലീസ് കരുതുന്നു. ടിന്നറും മണ്ണെണ്ണയും ഡ്രയറില്‍ ഇട്ടയാളെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചതായറിയുന്നു. മുറിയില്‍ തങ്ങിനിന്ന വാതകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐക്യത്തോടെ നിന്നാൽ ഭരണം പിടിക്കാം- പുതിയ നേതൃത്വത്തോട് ഹൈക്കമാൻഡ്

0
ന്യൂഡല്‍ഹി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന...

കാനഡയിലെ പുതിയ മന്ത്രിസഭയിൽ അനിതയ്ക്ക് വിദേശം

0
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യൻവംശജയായ...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...