Wednesday, May 14, 2025 10:20 am

കർഷകന്റെ മരണം വഖഫ് ബോർഡ് ഭൂമി കൈക്കലാക്കിയതിന് പിന്നാലെയാണെന്ന വ്യാജപ്രചാരണത്തിൽ ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : കർഷകന്റെ മരണം വഖഫ് ബോർഡ് ഭൂമി കൈക്കലാക്കിയതിന് പിന്നാലെയാണെന്ന വ്യാജപ്രചാരണത്തിൽ ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വ്യാജ പ്രചാരണം. പോസ്റ്റ് പ്രചരിപ്പിച്ചതിന് രണ്ട് കന്നഡ മാധ്യമങ്ങൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കർണാടകയിലെ ഹാവേരി നിവാസിയായ രുദ്രപ്പ ഛന്നപ്പ ബലികൈ അടുത്തിടെ ജീവനൊടുക്കിയിരുന്നു. വഖഫ് ബോർഡ് രുദ്രപ്പയുടെ ഭൂമി കൈക്കലാക്കിയിരുന്നുവെന്നും മുഖ്യമന്ത്രിയും മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാനും ചേർന്ന് സംസ്ഥാനത്തെ കർഷകർക്ക് വിനാശകരമായ സാഹ​ചര്യങ്ങൾ വിതച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കർഷകൻ ആത്മഹത്യ ചെയ്തത് കടവും കൃഷി നാശവും മൂലമാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെയാണ് വ്യാജ പ്രചാരണത്തിന് പോലീസ് തേജസ്വി സൂര്യക്കെതിരെ കേസെടുത്തത്. കന്നഡ ദുനിയ ഇ പേപ്പർ, കന്ന‍ഡ ന്യൂസ് ഇ പേപ്പർ എന്നീ മാധ്യമങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആധികാരികത പരിശോധിക്കാതെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

0
കോട്ടയം : ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി...

ഇന്ത്യ – പാക് അതിർത്തി ശാന്തമായതോടെ സാധാരണജീവിതത്തിലേക്ക്‌ മടങ്ങി ജനങ്ങൾ

0
ന്യൂഡൽഹി : അതിർത്തി ശാന്തമായതോടെ ജനവാസകേന്ദ്രങ്ങൾ സാധാരണജീവിതത്തിലേക്ക്‌. ജമ്മു കശ്‌മീർ, രാജസ്ഥാൻ,...

മുണ്ടക്കൈ പുനരധിവാസം ; ജീവനോപാധി വിതരണം പുനരാരംഭിച്ചു, ഒമ്പത്‌ മാസത്തേക്കുകൂടിയാണ്‌ സഹായം

0
കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ സർക്കാർ നൽകുന്ന 300 രൂപയുടെ...

കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം

0
കൊല്ലം : കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക്...