ചെങ്ങന്നൂർ: കഴിഞ്ഞ 40 വർഷമായി തരിശുകിടന്ന പുലിയൂർ ചിറ്റാറ്റു വയൽ പാടശേഖരത്ത് വിത്തു വിതച്ചു. ദീർഘനാളായി പായലും പോളയും കുളയട്ടയും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതെ കിടക്കുകയായിരുന്നു15 ഏക്കറിൽ അധികം വരുന്ന ഈ പാടശേഖരം . സജി ചെറിയാൻ എം എൽ എ വിത്തുവിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രമ്യാ പ്രമോദ്, പ്രദീപ് കെ.പി, ജെസി പോൾ, കൃഷി ആഫീസർ എൻ.എസ് മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.
40 വർഷം തരിശുകിടന്ന പാടത്ത് വിത്തു വിതച്ചു
RECENT NEWS
Advertisment