Wednesday, May 14, 2025 9:25 am

ചേലക്കര പിടിക്കുമെന്നത് യുഡിഎഫിന്റെ അതിമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ചേലക്കര : ചേലക്കര പിടിക്കുമെന്നത് യുഡിഎഫിന്റെ അതിമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര മണ്ഡലത്തിൽ കൊണ്ടാഴിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വർഗീയത അഴിച്ചു വിടുകയാണ്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് പക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷായുടെ സംവരണ പരാമർശത്തിനേയും മുഖ്യമന്ത്രി വിമർശിച്ചു. വിവിധ രീതിയിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവരാണ് രാജ്യം ഭരിക്കുന്നത്. സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നവരാണ് ക്രൈസ്തവർ. ഇരയായവരെ കൂടുതൽ പീഡിപ്പിക്കുന്ന നിലപാടും ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടുമാണ് രാജ്യം ഭരിക്കുന്നവരുടേത്. ആക്രമണം നടത്തുന്നവരെ ബിജെപി മഹത്വവത്കരിക്കുന്നു. ഇത്തരം ഒരു പശ്ചാത്തലത്തിൽ വേണം അമിത്ഷാ പറഞ്ഞതിനെ കാണാൻ.

ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങളെ പരിഗണിക്കില്ല എന്നാണ് നിലപാട്. ബിജെപി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ, ആക്രമണങ്ങൾ എന്നിവ നടക്കുന്നു. വ്യത്യസ്തമായി നിൽക്കുന്നത് കേരളം മാത്രമാണ്. ഇന്ത്യ രാജ്യത്ത് ക്രമസമാധാനം ഏറ്റവും മികച്ചത് കേരളത്തിലാണ്. ഇത് എല്ലാവരും സമ്മതിക്കുന്നു. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഇടം കേരളമാണ്. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെയാണ് നടപടികൾ എടുക്കുന്നത്. വർഗീയത സംസ്ഥാനത്ത് രണ്ടു തരത്തിലുണ്ട്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും. രണ്ടിനോടും വിട്ടു വീഴ്ച ഇല്ലാത്ത സമീപനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നു’ ; ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം വിവാദമായി

0
കൊല്ലം: വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ...

സിനിമാസെറ്റിലെ ലൈംഗികാതിക്രമകേസ് ; ഓസ്കർ ജേതാവായ നടൻ ദെപാർദ്യു കുറ്റക്കാരൻ

0
പാരീസ്: ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർദ്‌ ദെപാർദ്യുവിന് (76) പാരീസിലെ...

ഇന്ത്യയും പാകിസ്ഥാനും അതിർത്തിയിൽ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും

0
ന്യുഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി....

ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാകിസ്ഥാനൊപ്പമെന്ന് ആവർത്തിച്ച് തുർക്കി

0
ദില്ലി : ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാകിസ്ഥാനൊപ്പമെന്ന് ആവർത്തിച്ച് തുർക്കി. പാകിസ്ഥാനെതിരെയുള്ള...