കോന്നി : കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി യാഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം നാളെ (17) വൈകീട്ട് 4 മണിക്ക് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു നിർവ്വഹിക്കും. കോന്നി ചന്ത മൈതാനിയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുകയെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ക്ഷണിക്കപ്പെട്ടവർ മാത്രം പങ്കെടുത്തായിരിക്കും ഉദ്ഘാടന ചടങ്ങ് നടത്തുക.
എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഓമല്ലൂർ ശങ്കരൻ, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, ജില്ലാ കളക്ടർ ഡോ:ദിവ്യ.എസ്.അയ്യർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ.വി.നായർ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.