പത്തനംതിട്ട : വളരെ നാളുകൾക്ക് മുമ്പ് പണി ആരംഭിച്ച് പണി ഇഴഞ്ഞു നീങ്ങുന്ന കോന്നി താഴം വില്ലേജ് ഓഫീസിന്റെ പണി എത്ര വേഗം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കണമെന്ന് കോൺഗ്രസ് വെട്ടൂർ – വടക്കുപുറം ബൂത്ത് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. പണി തുടങ്ങിയിട്ട് ഒരു വർഷത്തിലധികം ആയിട്ടും അധികൃതരുടെ അനാസ്ഥ മൂലം വില്ലേജ് ഓഫീസ് പയ്യനാമൺ ചാങ്കൂർ ജംഗ്ഷനിലെ സ്ഥല പരിമിതിയുള്ള ഇടുങ്ങിയ മുറിയിൽ വാടകക്ക് പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലനില്ക്കുന്നതെന്നും ഏറ്റവും വിസ്തൃതമായ വില്ലേജ് ഓഫീസ് പരിധിയിലെ ജനങ്ങൾക്ക് ഇത് വളരെയേറെ ക്ലേശം സൃഷ്ടിക്കുന്നതായും കൺവൻഷൻ ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫീസ് കെട്ടിടം പണി പൂർത്തീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കൺവൻഷൻ അധികൃതർക്ക് മുന്നറിപ്പ് നല്കി. കെ.പി.സി.സി നിർദ്ദേശാനുസരണം ചേർന്ന ബൂത്ത് കോൺഗ്രസ് പുന:സംഘടനാ കൺവൻഷനും മുതിർന്ന പ്രവർത്തകരെ ആദരിക്കൽ ചടങ്ങും ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മീരാൻ വടക്കുപുറം അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി അംഗം യോഹന്നാൻ ശങ്കരത്തിൽ, ബ്ലോക്ക് കമ്മിറ്റി അംഗം സദാശിവൻപിള്ള ചിറ്റടിയിൽ, പൊന്നമ്മ ബേബി, ഏബ്രഹാം നല്ലവീട്ടിൽ എന്നിവർ പ്രസംഗിച്ചു. ബൂത്ത് പ്രസിഡന്റായി മീരാൻ വടക്കുപുറത്തെ വീണ്ടും തെരഞ്ഞെടുത്തു. മാത്യു കാഞ്ഞിരംനിൽക്കുന്നതിൽ, ബേബി നല്ലവീട്ടിൽ, ബേബിക്കുട്ടി ഈട്ടിമൂട്ടിൽ, ആൽബർട്ട് നല്ലവീട്ടിൽ, ഡാനിയേൽ മണ്ണിൽ വിളയിൽ, ഗോപിനാഥൻ നായർ കൊരണ്ടിക്കര, സുലോചന മോട്ടപ്പുറം, കല്യാണി കോയിക്കലേത്ത്, വിനോദ്കുമാർ എന്നിവരെ ബൂത്ത് ഭാരവാഹികളായി തെരഞ്ഞെടുത്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരേയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും കൺവൻഷനിൽ ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033