വാട്ട്സ്ആപ്പ് ടെക്സ്റ്റ് എഡിറ്റിംഗ് ഫീച്ചർ ഇനി ബീറ്റ ടെസ്റ്റിന് എത്തി. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ഫീച്ചർ നേരത്തെ പരീക്ഷിക്കുന്നുണ്ട്. പുതിയ ഫീച്ചർ അനുസരിച്ച് ലഭിക്കുന്ന ടൂളുകളും ഫോണ്ടുകളും ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും ജിഫുകളും എഡിറ്റ് ചെയ്യാനാകും. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കീബോർഡിന് മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫോണ്ട് ഓപ്ഷനുകളിലൊന്ന് ടാപ്പുചെയ്യുന്നതിലൂടെ ഫോണ്ടുകൾ വേഗത്തിൽ മാറ്റാനാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതുവഴി ആവശ്യമുള്ള ഫോണ്ട് തെരഞ്ഞെടുക്കാം. പുതിയ ഫീച്ചർ വരുന്നതോടെ ടെക്‌സ്‌റ്റ് അലൈൻമെന്‍റ് ഇടത്തോട്ടോ മധ്യത്തിലോ വലത്തോട്ടോ സജ്ജീകരിക്കാം. ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റിന്‍റെ ബാക്ക്ഗ്രൗണ്ട് മാറ്റാൻ കഴിയുമെന്നും റിപ്പോർട്ടുണ്ട്. ഇത് പ്രധാനപ്പെട്ട ടെക്‌സ്‌റ്റുകളെ ബാക്കിയുള്ളവയിൽ നിന്ന് വേർതിരിച്ചറിയുന്നതിന് സഹായിക്കും. കാലിസ്റ്റോഗ, കൊറിയർ പ്രൈം, ഡാമിയോൺ, എക്സോ 2, മോണിംഗ് ബ്രീസ് എന്നിവ ബീറ്റാ ടെസ്റ്ററുകൾക്ക് ലഭ്യമാക്കിയ പുതിയ ഫോണ്ടുകളിൽ ഉൾപ്പെടുന്നു.
വാട്ട്സാപ്പിന്‍റെ പുതിയ ഫീച്ചറുകൾ നിലവിൽ ശ്രദ്ധ നേടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വാട്ട്‌സാപ്പ് ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും.
ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്. ഇതിനുപിന്നാലെ ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയും പരിചയപ്പെടുത്തിയിരുന്നു. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.