കട്ടപ്പന : വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. കുമളി സ്വദേശിയുടെ മൃതദേഹമാണ് മാറി നല്‍കിയത്. മരിച്ച കുമളി സ്വദേശിയായ സോമന്റെ മൃതദേഹത്തിന് പകരം മൂന്നാര്‍ സ്വദേശിയായ പച്ചയപ്പന്റെ മൃതദേഹമാണ് ആശുപത്രിയിൽ നിന്ന് വിട്ട് നല്‍കിയത്. മൃതദേഹത്തിന്റെ വലിപ്പത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് മാറി നല്‍കിയ വിവരം തിരിച്ചറിഞ്ഞത്. പച്ചയപ്പന്റെ മൃതദേഹം മൂന്നാറിലേക്ക് കൊണ്ട് പോയി.
കോവിഡ് ബാധിച്ച് മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം മാറി നല്‍കി
RECENT NEWS
Comments are closed.
Advertisment
Hotel
News