തിരുവനന്തപുരം സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് 10, മലപ്പുറം 5, പാലക്കാട് 3, വയനാട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 1, ഇടുക്കി 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയവരാണ്. 7 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. ഇന്ന് സ്ഥിരീകരിച്ചവരില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
കൊറോണ പിടിമുറുക്കുന്നു ; സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ; ഇനി കരുതലിന്റെ നാളുകള്‍
RECENT NEWS
Advertisment