പത്തനംതിട്ട : മൈലപ്രാ ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ ഹാജരാകാതെ സി.പി.എം, ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നത് ഇരുപാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് ഡി.സി.സി ജനറൽ സെക്രറി സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി.
പുറത്ത് ബി.ജെ.പി വിരോധം പറയുന്ന സി.പി.എം കേവലം ഒരു പഞ്ചായത്ത് ഭരണം നിലനിർത്തുവാൻ ബി.ജെ പി അംഗത്തെ അധികാരവും മറ്റ് പ്രലോഭനങ്ങളും നല്കി കൂടെ നിർത്തി യോഗത്തിൽ നിന്നും വിട്ടു നിന്ന് അവിശ്വാസ പ്രമേയം പരാജയപ്പെടുത്തിയത് അധാർമിക നടപടിയാണെന്നും ഇതിന് മൈലപ്രായിലെ ജനങ്ങൾ മറുപടി നല്കുമെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു. മൈലപ്രാ ഗ്രാമപഞ്ചായത്തിലെ അഴിമതി നിറഞ്ഞ ഇടതുപക്ഷ ഭരണത്തിനെതിരെ കോൺഗ്രസ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.