മലപ്പുറം: ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് പിടിയില്‍. നിലമ്പൂര്‍ സ്വദേശി ദലീല്‍ പറമ്പാട്ടാണ് പിടിയിലായിരിക്കുന്നത്. ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് നിലമ്പൂര്‍ സ്വദേശി ദലീല്‍ ചെയ്തുവന്നിരുന്നത്. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തി വന്നത്. ജില്ലയിലെ അധ്യാപകരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെയാണ് തട്ടിപ്പിനിരയക്കിയ പ്രതിയെ വഴിക്കടവ് പോലീസാണ് പിടികൂടിയത്.
ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ലോഗിന്‍ ഐ.ഡിയും പാസ്വേഡുമൊക്കെ കൈക്കലാക്കി പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു ഇയാള്‍. പ്രതിയുടെ വ്യാജ ഇമെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ ലോണുകള്‍ എടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സമാനമായ രീതിയില്‍ നിരവധിപേരെയാണ് ഇയാള്‍ കബളിപ്പിച്ചത്.