തൊടുപുഴ : മലങ്കര ഡാമിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. 27 ലക്ഷത്തിന്‍റെ കുടിശിക വന്നതോടെയാണ് നടപടി. എന്നാൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറക്കണമെന്ന് കരാറുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നൽകിയിരുന്നതായും ജലസേചനവകുപ്പ് അറിയിച്ചു. വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത് ഡാമിന്റെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വകുപ്പ് സെക്രട്ടറിക്കും മുന്നിൽ വിഷയം ധരിപ്പിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു
RECENT NEWS
Advertisment