പത്തനംതിട്ട : ഐ.എസ് ഭീകര സംഘടനയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവര്‍ത്തകനെ പുറത്താക്കി ഡി.വൈ.എഫ്.ഐ. രാഹുല്‍ പി.ആര്‍ എന്ന പ്രവര്‍ത്തകനെയാണ് പുറത്താക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്.ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റിയുടേതാണ് നടപടി.
നിമിഷാ ഫാത്തിമ ഉള്‍പ്പെടെ ഐ.എസില്‍ ചേര്‍ന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാഹുല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ഐ.എസ് ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഐ.എസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്ന തലക്കെട്ടോടെയാണ് രാഹുല്‍ തന്റെ പോസ്റ്റ് എഴുതിയിരുന്നത്. തുടര്‍ന്നാണ് രാഹുലിനെ ഡി.വൈ.എഫ്.ഐ പുറത്താക്കിയത്.
‘രാഹുല്‍ പിആര്‍ എന്നയാളിനെ സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാധ്യമ രംഗത്തെ നിരന്തര ഇടപെടലുകള്‍ കൊണ്ടും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു’ എന്നാണ് ഡി.വൈ.എഫ്.ഐ കോട്ടാങ്കല്‍ മേഖലാകമ്മറ്റി ഫെയ്‌സ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
DYFI, IS ഭീകരവാദികളുടെ നയങ്ങളോട് യോജിപ്പായോ.
പിന്നെ എന്തോന്ന് മതേതരം