നാസിക്ക് : മഹാരാഷ്ട്രയിൽ ഐസിയുവിന് മുന്നിൽവച്ച് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മുൻ സഹപ്രവർത്തകയുടെ ഭർത്താവ് രാജേന്ദ്ര മോറാണ് ആശുപത്രിയിൽവച്ച് ഡോക്ടറെ ആക്രമിച്ചത്.
ആശുപത്രിയുടെ ഡയറക്ടറും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുമായ കൈലാഷ് രതിയാണ് ആക്രമണത്തിനിരയായത്. പ്രതിയെ പോലീസ് പിടികൂടി.17 തവണ ഇയാൾ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണം. പ്രതിയും ഭാര്യയും പലതവണയായി ഡോക്ടറിൽനിന്ന് പണം കൈപ്പറ്റിയിരുന്നു. ഇത് മടക്കി നൽകാത്തതിനെതുടർന്ന് ഡോക്ടർ കേസ് നൽകിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.