പോര്‍ട്ടോഫിനോ: സെല്‍ഫിയെടുക്കുന്ന വിനോദസഞ്ചാരികള്‍ക്ക് പിഴയേര്‍പ്പെടുത്തിയിരിക്കുകയാണ് ഇറ്റലിയിലെ പോര്‍ട്ടോഫിനോ നഗരം. ഇറ്റലിയിലെ ഏറ്റവും വര്‍ണാഭമായ പട്ടണങ്ങളിലൊന്നായ പോര്‍ട്ടോഫിനോ, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചിത്രങ്ങളെടുക്കുന്നത് തടയാന്‍ നോ-വെയ്റ്റിങ് സോണുകള്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ഇവിടെ സെല്‍ഫികള്‍ എടുക്കുന്നതിന് 275 യൂറോ (24,777 രൂപ) വരെ പിഴയും ഈടാക്കും.
അവധിക്കാലത്ത് നിരവധി വിനോദസഞ്ചാരികള്‍ ഒത്തുകൂടുന്നതിലൂടെ ഈ പ്രദേശങ്ങളില്‍ വളരെ തിരക്കേറുന്നതിനാലാണ് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ റോഡുകളില്‍ ഗതാഗതക്കുരുക്കും തെരുവുകളില്‍ തടസങ്ങളും ഉണ്ടാക്കുന്നതിലൂടെ സംഭവിക്കുന്ന ‘അരാജകത്വ സാഹചര്യത്തിന്’ ഉത്തരവാദികള്‍ ടൂറിസ്റ്റുകളാണെന്ന് പോര്‍ട്ടോഫിനോ മേയര്‍ മാറ്റിയോ വിയാകാവ ആരോപിച്ചു. രാവിലെ 10.30 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ നിയന്ത്രണങ്ങള്‍.