ഭോപ്പാല്‍: സഹോദരനോട് വഴക്കിട്ട് 18കാരി മൊബൈല്‍ ഫോണ്‍ വിഴുങ്ങി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. സഹോദരനുമായി വഴക്കിട്ട 18കാരി മൊബൈല്‍ ഫോണ്‍ വിഴുങ്ങുകയായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് ഫോണ്‍ പുറത്തെടുത്തത്.
ഭിന്ദ് ജില്ലയിലെ അമയനിലാണ് സംഭവം. സഹോദരനുമായുണ്ടായ വാക്കുതര്‍ക്കം രൂക്ഷമായതോടെ 18കാരി മൊബൈല്‍ ഫോണ്‍ വിഴുങ്ങുകയായിരുന്നു. ചൈനീസ് നിര്‍മ്മിത കീപാഡ് ഫോണാണ് വിഴുങ്ങിയത്. ഇതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ഭിന്‍ഡ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ വയറില്‍ മൊബൈല്‍ ഫോണുണ്ടെന്ന് എക്‌സ്‌റേ സ്ഥിരീകരിച്ചതോടെ ഓപ്പറേഷനായി ഗ്വാളിയോര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ഫോണ്‍ പുറത്തെടുക്കുകയായിരുന്നു.