Wednesday, May 14, 2025 8:18 am

ഓഫ് റോഡ് അഡ്വഞ്ചറിനായി ഇനി ഇലക്‌ട്രിക് സ്‌കൂട്ടറും

For full experience, Download our mobile application:
Get it on Google Play

ഓഫ് റോഡ് ഇനി സ്കൂട്ടറിലും പോകാം. പുതിയ മോഡൽ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് തായ് വാൻ കമ്പനി. ഓഫ് റോഡിനും ഓൺ റോഡിലും ഉപയോ​ഗിക്കാവുന്ന ക്രോസ് ഓവർ എന്ന ഇലക്ട്രിക് സ്കൂട്ടറാണ് അവതരിപ്പിച്ചിരിക്കുന്നത്. തായ്‌വാനിലെ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഗൊഗോറോയാണ് പുത്തനൊരു മോഡലുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കമ്പനി ഇതിനെ അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് വിളിക്കുന്നത്. ഈ ക്രോസ്ഓവർ ഇലക്ട്രിക് സ്‌കൂട്ടർ മോഡൽ ഒരു പുതിയ പ്ലാറ്റ്‌ഫോമിന് ചുറ്റുമാണ് നിർമിച്ചിരിക്കുന്നതെന്ന് ഗൊഗോറോ പറയുന്നു. വൈവിധ്യമാർന്ന സ്റ്റോറേജ് സ്പേസും റൈഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യുകയും ഏത് തരം റോഡുകളെയും നേരിടാനും വാഹനത്തിന് കഴിയും. ഈ ഓഫ്-റോഡ് സ്കൂട്ടറിന് 7.6 kW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് പവർ ലഭിക്കുന്നത്. മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും ചാർജിംഗ് സമയവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബർ സെറ്റപ്പ് എന്നിവയെല്ലാമാണ് അഡ്വഞ്ചർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. മാക്‌സിസ് ഡ്യുവൽ പർപ്പസ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തിൽ എത്തുന്നത്. ഗൊഗോറോ ഓഫ്-റോഡർ ഇലക്‌ട്രിക് എസ്‌യുവി സ്‌കൂട്ടറിന് ഡാഷ്‌ബോർഡിൽ എല്ലാത്തരം കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കുന്ന കളർ ഡിസ്പ്ലേയാണ് തായ്‌വാൻ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന സ്മാർട്ട്‌ഫോൺ ആപ്പുമുണ്ട്. ക്രൂയിസ് കൺട്രോൾ ഫീച്ചർ ഓപ്ഷണലായും കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവിൽ ഗൊഗോറോയുടെ ജൻമനാടായ തായ്‌വാനിൽ മാത്രമായിരിക്കും ഈ സ്കൂട്ടർ വിൽക്കുക. പക്ഷേ അധികം വൈകാതെ തന്നെ കൂടുതൽ വിപണികളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും ഇവി ബ്രാൻഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഗോഗോറോയ്ക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ അതിന്റെ പൂർണശേഷിയോടെ ബിസിനസ് ആരംഭിച്ചിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന...

കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം : കോവളം ബീച്ചിന് സമീപം കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം...

വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ

0
കോട്ടയം: വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ. മൂന്ന് അന്താരാഷ്ട്ര ഘടകങ്ങളാണ്...

പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക...