ചെങ്ങന്നൂർ : ആഗസ്റ്റ് 31 ന് നടക്കുന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവത്തിന്റെ ഹീറ്റ്സും ട്രാക്കും നിശ്ചയിച്ചു. സംയുക്ത പൊതുയോഗത്തിൽ ചെങ്ങന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് നറുക്കെടുപ്പ് നടത്തി. സമിതി ചെയർമാൻ എംവി ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ പ്രഭാകരൻ നായർ, ജനറൽ കൺവീനർ അജി ആർ നായർ, ബി.കെ പത്മകുമാർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, എസ് വി പ്രസാദ്, കെ കെ വിനോദ് കുമാർ, സജിത്ത് മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
ഹീറ്റ്സും ട്രാക്കും
A BATCH
ഹീറ്റ്സ് 01 – 1 ഓതറ, 2 കീഴ് ചേരി മേൽ, 3 ഉമയാറ്റുകര.
ഹീറ്റ്സ് 02 – 1 മഴുക്കീർ, 2 പ്രയാർ , 3 വെൺപാല.
ഹീറ്റ്സ് 03 – 1 ഇടനാട്,2 കീഴ് വന്മഴി,3 മുണ്ടൻകാവ്.
B BATCH
ഹീറ്റ്സ് 01 – 1 മുതവഴി,2 കോടിയാട്ടുകര,3 പുതുക്കുളങ്ങര
ഹീറ്റ്സ് 02 – 1 വന്മഴി, 2 മംഗലം