കുട്ടികളുടെ തലയില്‍ അമിതമായി പേനും ഈരും കാണാറുണ്ട്. പലപ്പോഴും സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ തലയിലാണ് ഇത്തരത്തില്‍ പേന്‍ പെരുകുന്നത് കാണുന്നത്. ഒരിക്കല്‍ തലയില്‍ പേന്‍ വന്നാല്‍ അത് വളരെ പെട്ടെന്ന് നീക്കം ചെയ്‌തെടുക്കാന്‍ സാധിക്കുകയില്ല. ഇത് തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുകയും അതുപോലെ തന്നെ, മറ്റുള്ളവരുടെ തലയിലേയ്ക്ക് ഇത് പകരുന്നതിനും കാരണമാണ്. ഇത്തരത്തില്‍ കുട്ടികളുടെ തലയില്‍ ഉള്ള പേന്‍ നീക്കം ചെയ്യുന്നതിന് വീട്ടില്‍ തന്നെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാം.
പേന്‍ വരുന്നതിന്റെ കാരണം
കൃത്യമായി തല കുളിക്കാതിരിക്കുന്നതും, തലയില്‍ അമിതമായി വിയര്‍പ്പിരിക്കുന്നതുമെല്ലാം തലയില്‍ പേന്‍ പെരുകുന്നതിന് കാരണമാണ്. അതുപോലെ, പേന്‍ ഉള്ള ആളുമായി അമിതമായി സമ്പര്‍ക്കത്തില്‍ പെടുന്നതും പേന്‍ തലയില്‍ വരുന്നതിന് ഇടയാക്കുന്നു. ചിലര്‍ സ്‌കൂളില്‍ പോകുമ്പോള്‍ നനഞ്ഞ മുടി കെട്ടി വെക്കുന്നത് കാണാം. ഇത്തരത്തില്‍ നനഞ്ഞ മുടി കെട്ടി വെക്കുന്നത് തലയില്‍ വിയര്‍പ്പ് അടിയുന്നതിലേക്കും മുടിയ്ക്ക് ഒരു പൊട്ട മണം വരുന്നതിലേയ്ക്കും പേന്‍ പെരുകുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുപോലെ, പേന്‍ ഉള്ള ആള്‍ ഉപയോഗിച്ച ചീര്‍പ്പ് ഉപയോഗിച്ച് മറ്റൊരാള്‍ ചീകിയാല്‍ അല്ലെങ്കില്‍ അവര്‍ ഉപയോഗിച്ച തോര്‍ത്ത് മറ്റൊരാള്‍ ഉപയോഗിച്ചാലും ഇത് തലയില്‍ പേന്‍ പെരുകുന്നതിന് കാരണമാണ്.
പേന്‍ വന്ന് കഴിഞ്ഞാല്‍
തലയില്‍ ഒരു വട്ടം പേന്‍ വന്ന് കഴിഞ്ഞാല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ചിലര്‍ക്ക് നന്നായി തല ചൊറിയൽ അനുഭവപ്പെടും. അതുപോലെ, കഴുത്തിലും ചെവിയിലും പേന്‍ കടിച്ച് പൊട്ടിക്കും. തലയില്‍ പേന്‍ കടിച്ച് പൊട്ടിക്കുന്നത് പഴുക്കാനും അത് വേദന ഉണ്ടാക്കുന്നതിനും കാരണമാണ്. ഇത്തരത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുട്ടികളില്‍ അസ്വസ്ഥത ഉണ്ടാക്കും. അതുപോലെ, ചിലപ്പോള്‍ കഴല വരാനും, നീര് ഇറങ്ങാനും ഇത്തരം മുറിവുകള്‍ കാരണമാകുന്നുണ്ട്. പേന്‍ വരാതിരിക്കാന്‍ തല നന്നായി കുളിച്ചതിന് ശേഷം നന്നായി ഉണങ്ങാന്‍ അനുവദിക്കുക. അതുപോലെ, വിറ്റമിന്‍ സി അടങ്ങിയ ആഹാരം കഴിക്കുന്നത് പേന്‍ വരുന്നത് കുറയ്ക്കും എന്നാണ് പറയുന്നത്. അതുപോലെ, അമിതമായി പാല്‍, അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാവുന്നതാണ്.
ഇത് മാത്രമല്ല, മധുരപലഹാരങ്ങള്‍, അമിതമായി മധുരം അടങ്ങിയ ആഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയ്ക്കുന്നതും ആരോഗ്യത്തിനും അഥുപോലെ, തലയില്‍ നിന്നും പേന്‍ കുറയ്ക്കാനും സഹായിക്കുന്നു.
തുളസി
പേന്‍ ശല്യം കുറയ്ക്കാന്‍ പലരും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് തുളസി. തുളസി നീര് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് തലയില്‍ നിന്നും പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ഇതുമല്ലെങ്കില്‍ രാത്രിയില്‍ തലയില്‍ ഒരു പിടി തുളസി വെച്ച് കിടക്കാവുന്നതാണ്. തുളസിയുടെ മണം മൂലം പേന്‍ കുറയുന്നതാണ്.
മല്ലിയില
തുളസി പോലെ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു സാധനാണ് മല്ലിയില. മല്ലിയില നന്നായി അരച്ച് ഇതിന്റെ നീര് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതും തലയില്‍ നിന്നും പേന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മല്ലിയിലയുടെ നീര് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് ഇരിക്കണം. അതിന് ശേഷം ചീര്‍പ്പ് കൊണ്ട് ഈരി നോക്കുക. പോന്‍ പോകുന്നതാണ്. അതുപോലെ, ഇത് തലയില്‍ നിന്നും നന്നായി കഴുകി കളയാനും മറക്കരുത്. ഇത്തരത്തില്‍ അടുപ്പിച്ച് ഒരാഴ്ച്ച ചെയ്താല്‍ തലയില്‍ നിന്നും നിങ്ങള്‍ക്ക് പേന്‍ വേഗത്തില്‍ കളയാവുന്നതാണ്.