കർണാടക: തൈര് പാക്കറ്റുകൾ ‘ദഹി’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ഉത്തരവ് ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യാഴാഴ്‌ച പിൻവലിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകയും ഈ നീക്കത്തെ എതിർക്കുകയും തീരുമാനത്തെ “ഹിന്ദി അടിച്ചേൽപ്പിക്കൽ” എന്ന് വിളിക്കുകയും ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
തൈർ പാക്കറ്റുകളുടെ ലേബലുകൾ ഇംഗ്ലീഷിൽ ‘കർഡ്’ എന്നതിനൊപ്പം തമിഴിൽ ‘തൈര്’ എന്നതിൽ നിന്ന് ഹിന്ദിയിൽ ‘ദഹി’ എന്നാക്കി മാറ്റണമെന്ന് തമിഴ്‌നാട്ടിലെ പാൽ ഉൽപ്പാദകരുടെ ഫെഡറേഷന് എഫ്എസ്എസ്എഐ നിർദ്ദേശം നൽകിയിരുന്നു. വെണ്ണ, ചീസ് തുടങ്ങിയ മറ്റ് പാലുൽപ്പന്നങ്ങൾക്കും നിർദ്ദേശം ബാധകമാണ്. എഫ്എസ്എസ്എഐയുടെ നിർദേശത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പാൽ ഉൽപാദകരും എതിർത്തിരുന്നു.
തമിഴ്‌നാട്ടിലെയും അയൽരാജ്യമായ കർണാടകത്തിലെയും പാൽ ഉൽപ്പാദകർ തങ്ങളുടെ പ്രാദേശിക ഭാഷകളിൽ ഭൂരിപക്ഷം ഉപഭോക്താക്കളും മനസിലാക്കുന്ന രീതിയിൽ ഉപയോഗിക്കുന്നത് തുടരാൻ അനുവദിക്കണമെന്ന് എഫ്എസ്എസ്എഐയ്ക്ക് കത്തെഴുതിയിരുന്നു. മാർച്ച് 30 വെള്ളിയാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിലാണ് പ്രാദേശിക ഭാഷകളിൽ രേഖപ്പെടുത്താൻ എഫ്എസ്എസ്എഐ അനുവാദം നൽകിയത്.
തൈര് ലേബൽ ചെയ്യുന്നതിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ബുധനാഴ്‌ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അപലപിച്ചിരുന്നു. കർണാടകയിലും ഇതുമായി ബന്ധപ്പെട്ട് ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് എഫ്എസ്എസ്എഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————