Wednesday, May 14, 2025 10:10 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി
സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും, വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലായ് 31 ന് അകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.ഫോണ്‍ :0468 2243452

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ലാപ് ടോപ് ടെക്നോളജി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ നേടുന്നതിനായി എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക.ഫോണ്‍: 8547632016, 9526229998

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പെടുത്തിയ / ഉപേക്ഷിക്കപെട്ട സ്ത്രീകള്‍ക്കുളള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍കൂര /ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ് /സാനിട്ടേഷന്‍ /ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുളള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏകവരുമാന ദായക ആയിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കരുത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിലേക്ക് തപാലായോഅയക്കാം. അവസാന തീയതിജൂലൈ31.വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in. ഫോണ്‍ : 0468 2222515.

തെങ്ങിന്‍തൈ വിതരണം
മൈലപ്ര കൃഷി ഭവനില്‍ നാളികേര വികസന കൗണ്‍സിലിന്റെ ഭാഗമായി നല്ലയിനം തെങ്ങിന്‍തൈ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒരു തെങ്ങിന്‍തൈക്ക് 50 രൂപ ഗുണഭോക്തൃ വിഹിതം അടച്ച് കരം അടച്ച രസീതുമായി വന്ന് തെങ്ങിന്‍ തൈ വാങ്ങാമെന്ന് മൈലപ്ര കൃഷി ഓഫീസര്‍ അറിയിച്ചു.

പരിശീലനം സംഘടിപ്പിക്കുന്നു
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴി വളര്‍ത്തലിലെ രോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 18 മുതല്‍ 21 വരെ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തിന്റെ ഭാഗമായി കോഴികളുടെ പ്രതിരോധ കുത്തിവെപ്പുകളുടെ പ്രായോഗിക പരിശീലനവും നടത്തും. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവര്‍ ജൂലൈ 14ന് വൈകുന്നേരം മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ക്വട്ടേഷന്‍
കോന്നി മെഡിക്കല്‍ കോളജില്‍ കാന്റീന്‍ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍/കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04682 344801.

ക്വട്ടേഷന്‍
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 2021-2022, 2022-2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ (09-11-2021 മുതല്‍ 31-03-2023) ഓഡിറ്റ് ചെയ്യുന്നതിന് താല്‍പര്യമുള്ള രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് ആശുപത്രി, കോന്നി, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ ജൂലൈ 25ന് രണ്ടിന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04682 344801.

അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫീസിളവോടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെന്റ്ററി മാനേജ്‌മെന്റ് (യോഗ്യത: എസ്.എസ്.എല്‍.സി), തൊഴിലധിഷ്ഠിത കോഴ്‌സ് ആയ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്(യോഗ്യത:പ്ലസ്ടു) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍: 8136802304

യോഗ അധ്യാപക ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും (എസ്. ആര്‍.സി) യോഗ അസോസിയേഷനും സംഘടിപ്പിക്കുന്ന ഒരു വര്‍ഷത്തെ യോഗ അധ്യാപക ഡിപ്ലോമ കോഴ്‌സിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളില്‍ പത്തനംതിട്ട പ്രതിഭ കോളേജിലാണ് ക്ലാസുകള്‍. പ്ലസ് ടു അടിസ്ഥാന യോഗ്യത . പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.srccc.in.ഫോണ്‍ : 9961090979, 7012588973, 9496806061

ജില്ലാ സ്‌പോട്‌സ് യോഗ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ജൂലൈ 29 ന്
പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും യോഗാ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് സ്‌പോര്‍ട്‌സ് യോഗാ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 29ന് (ശനി) പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്വ. കെ. യു. ജനീഷ്മാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അന്തര്‍ദേശീയ – ദേശീയ സംസ്ഥാന മത്സരങ്ങളിലേക്ക് പങ്കെടുക്കാനുള്ള സിലബസ് പ്രകാരം 8 മുതല്‍ 18 വയസ് വരെയുള്ള സീനിയര്‍ വിഭാഗവും 18 മുതല്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന വ്യത്യസ്ത സിലബസ് പ്രകാരവുമാണ് മത്സരം. ജില്ലാ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും രണ്ട് വീതം ആണ്‍, പെണ്‍ താരങ്ങള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്കായി ആര്‍ട്ടിസ്റ്റിക് സോളോ, ആര്‍ട്ടിസ്റ്റിക് പെയര്‍, റിഥമിക്ക് പെയര്‍, ഫ്രീ ഫ്‌ളോ ഡാന്‍സ് എന്നിവയും മത്സരത്തിലുണ്ട്.സംഘാടക സമിതി ചെയര്‍മാനും ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനുമായ ശ്യാംലാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പിആര്‍പിസി ചെയര്‍മാന്‍ കെ. പി. ഉദയഭാനു മുഖ്യ അതിഥിയാകും. ചേതന യോഗ ജില്ലാ പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നവനീത് ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ 11 വരെ എറണാകുളം കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌ക്രീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ച് ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2421 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ് സൈറ്റായ ംംം.സശലറ.ശിളീ ല്‍ ജൂലൈ 26 നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890,2550322,7012376994

കരുതലും കൈത്താങ്ങും അദാലത്ത്:
മന്ത്രിതല അവലോകന യോഗം നാളെ (ജൂലൈ 13)
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് താലൂക്ക്തലത്തില്‍ നടത്തിയ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ ലഭിച്ച പരാതികളിന്മേല്‍ നല്‍കിയ നിര്‍ദേശപ്രകാരം സ്വീകരിച്ച പരിഹാര നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാതല അവലോകന യോഗം ജൂലൈ 13ന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും പരാതികള്‍ ലഭ്യമായിട്ടുള്ളതും ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുള്ളതുമായ എല്ലാ കാര്യലയങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ലഭ്യമായ പരാതികളുടെ റിപ്പോര്‍ട്ടുകള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്കായി റിസര്‍വ് ബാങ്കിന്റെ
ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ്
സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് ഓണ്‍ലൈനായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സ്‌കൂളുകള്‍ക്കുള്ള ജില്ലാതല മത്സരം നാളെ (ജൂലൈ 13) രാവിലെ 9.30 മുതല്‍ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7,500, 5,000 രൂപ വീതവും സമ്മാനങ്ങള്‍ നല്‍കും. കൂടാതെ ഉപജില്ലാ തലത്തില്‍ വിജയം നേടിയ ടീമുകള്‍ക്കുള്ള സമ്മാനങ്ങളും നല്‍കും.
മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീം ജൂലൈ 18 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 14 ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാനതല ക്വിസിലെ ജേതാക്കള്‍ക്ക് സോണല്‍ തല മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിക്കും.

വൈദ്യപരിശോധന
കെഎപി മൂന്നാം ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പത്തനംതിട്ട കെ പിഎസ്‌സിയുടെ 2023 ഏപ്രില്‍ 28 തീയതിയിലെ പിടിഎ നാല്(3) 2038/2018, 10/05/2023 തീയതിയിലെ പിടിഎ 4(3)3678078/2020 പ്രകാരമുള്ള അഡൈ്വസ് മെമ്മോകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെയും 2023 മേയ് 24 തീയതിയിലെ പിടിഎ രണ്ട്(1) 282283/2020 പ്രകാരമുള്ള അഡൈ്വസ് മെമ്മോയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നം 1/257 മുതല്‍ 100/257 വരെയുള്ള ഉദ്യോഗാര്‍ഥികളുടെയും വൈദ്യപരിശോധന ജൂലൈ 14 നും 2023 മേയ് 24 തീയതിയിലെ പിടിഎ രണ്ട്(1) 282283/2020 പ്രകാരമുള്ള അഡൈ്വസ് മെമ്മോയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നം. 101/257 മുതല്‍ 257/257 വരെയുള്ള ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന ജൂലൈ 19നും കെഎപി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ ഏഴിന് കെഎപി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഹാജരാകണം. ഇതു സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ അടൂര്‍ പരുത്തിപാറയിലുള്ള കെഎപി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയ ഫോണ്‍ നമ്പരില്‍(04734217172) ബന്ധപ്പെടണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ പുനരധിവാസം ; ജീവനോപാധി വിതരണം പുനരാരംഭിച്ചു, ഒമ്പത്‌ മാസത്തേക്കുകൂടിയാണ്‌ സഹായം

0
കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ സർക്കാർ നൽകുന്ന 300 രൂപയുടെ...

കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം

0
കൊല്ലം : കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക്...

100 കോടി നിക്ഷേപത്തട്ടിപ്പ് ; സിന്ധു വി നായർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി : ഉയർന്ന പലിശ വാഗ്ദാനം നൽകി നൂറുകോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ്...

ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0
കൊച്ചി : വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന്...