പത്തനംതിട്ട : നഗരത്തിലെ വഴിയോരച്ചന്ത അനാഥമായിക്കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം. സ്വകാര്യ ബസ്‍സ്റ്റാൻഡിന് സമീപമുള്ള കുടുംബശ്രീയുടെ നഗരച്ചന്ത കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തതാണ്. കുടുബശ്രീയുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി മുനിസിപ്പാലിറ്റികളിലുള്ള കുടുബശ്രീ യുണിറ്റുകൾക്ക് അവർ കൃഷിചെയ്ത ഉത്പന്നങ്ങൾ വിൽക്കാൻ നഗരച്ചന്ത എന്നപേരിൽ അർബൻ വെജിറ്റബിൾ കിയോസ്കുകൾ ആരംഭിച്ചത്. എന്നാൽ നാളിതുവരെ ഇത് തുറന്ന് പ്രവർത്തിച്ചിട്ടില്ല.
നഗരച്ചന്തയുടെ ചുമതലയുള്ള ജില്ലാ മിഷന്‍റെ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്. നഗരത്തിൽ കുടുംബശ്രീയുടെ കാർഷികവിളകളുടെ സുഗമമായ വിപണനം, വിഷമില്ലാത്ത ജൈവ പച്ചക്കറികൾ നാട്ടുകാർക്ക് ലഭിക്കുക, ഉത്പാദകനും ഉപഭോക്താവിനും ന്യായമായ വില നൽകുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനുസമാനമായ ഒരു നഗരച്ചന്ത കുമ്പഴയിലും പ്രവർത്തിക്കുന്നുണ്ട്. വളരെ മികച്ച നിലയിലാണ് അവിടെ പ്രവർത്തനം.
അബാൻ ജങ്ഷനിൽ മേൽപ്പാലത്തിന്‍റെ പണികൾ തുടങ്ങിയതോടെയാണ് നഗരച്ചന്തയുടെ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണമായത്. കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തി നഗരച്ചന്ത ഏൽപ്പിക്കാനിരുന്നപ്പോഴാണ് തുടർച്ചയായി കനത്ത മഴയുണ്ടാകുന്നത്. ഇത്രയും പൊടിശല്യമുള്ള ഒരിടത്ത് വിപണനം നടത്തിയാൽ പച്ചക്കറികൾ പെട്ടന്ന് തന്നെ കേടായിപ്പോകുകയും ആളുകൾ രോഗബാധിതരാവുകയും ചെയ്യുമെന്നും പൊടിപിടിച്ചിരിക്കുന്ന പച്ചക്കറികള്‍ ആരും വാങ്ങില്ലയെന്നും കുടുംബശ്രീ അധികൃതര്‍ പറയുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.