ബെംഗളൂരു: അറസ്റ്റിലായി ആഴ്ചകള്‍ക്ക് ശേഷം, കന്നട നടന്‍ ചേതന്‍ കുമാറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യയുടെ(ഒ.സി.ഐ) കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. 15 ദിവസത്തിനുള്ളില്‍ കാര്‍ഡ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഫോറിനേഴ്സ് റീജനല്‍ രജിസ്ട്രേഷന്‍ ഓഫീസ് (എഫ്.ആര്‍.ആര്‍.ഒ) നടന് കത്തയച്ചു. ഹിന്ദുത്വത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് നടന്‍ അറസ്റ്റിലായത്. മാര്‍ച്ച് 21 ന് അറസ്റ്റിലായ ചേതന് മാര്‍ച്ച് 23 ന് ജാമ്യം ലഭിച്ചിരുന്നു.
ഷിക്കോഗോയില്‍ താമസമാക്കിയ ചേതന് 2018ലാണ് ഒ.സി.ഐ കാര്‍ഡ് ലഭിക്കുന്നത്. ഇന്ത്യന്‍ വംശജരായവര്‍ക്കും ജീവിത പങ്കാളികള്‍ക്കും ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമാണ് ഒ.സി.ഐ അഥവാ ഇന്ത്യന്‍ വിദേശ പൗരത്വം. ചേതന്റെ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പിയാണ് ഫോറിനേഴ്സ് റീജനല്‍ രജിസ്ട്രേഷന്‍ ഓഫീസിനെ സമീപിച്ചത്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ചേതനെ ശേഷാദ്രിപുരം പോലീസാണ് അറസ്റ്റ് ചെയ്തത്.