Wednesday, May 14, 2025 8:43 am

ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2021 : ജോഷി ചലച്ചിത്രരത്നം, ദുൽ‌ഖറും ദുർ​ഗയും നടനും നടിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ത് നിർമ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. നായാട്ടിലൂടെ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായി. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനും ഉടലിലെ പ്രകടനത്തിന് ദുർഗാ കൃഷ്ണ മികച്ച നടിയുമായി.ജോഷിക്ക് ചലച്ചിത്രരത്നം പുരസ്കാരവും സുരേഷ് ​ഗോപിക്ക് ക്രിട്ടിക്സ് ജൂബിലി അവാർഡും നൽകും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്കാരം.

മറ്റ് അവാർഡുകൾ
മികച്ച രണ്ടാമത്തെ ചിത്രം: മിന്നൽ മുരളി. (നിർമ്മാണം : സോഫിയ പോൾ)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: ബേസിൽ ജോസഫ്.
മികച്ച സഹനടൻ : ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ)
മികച്ച സഹനടി : മഞ്ജു പിള്ള (ഹോം)
മികച്ച ബാലതാരം : മാസ്റ്റർ ആൻ മയ്(എന്റെ മഴ), മാസ്റ്റർ അഭിമന്യു (തുരുത്ത്)
മികച്ച തിരക്കഥ : ജീത്തു ജോസഫ് (ദൃശ്യം-2), ജോസ് കെ.മാനുവൽ (ഋ)
മികച്ച ഗാനരചയിതാവ് : ജയകുമാർ കെ പവിത്രൻ (എന്റെ മഴ)
മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുൾ വഹാബ്(ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകൻ : സൂരജ് സന്തോഷ് (ഗഗനമേ – മധുരം)
മികച്ച പിന്നണി ഗായിക : അപർണ രാജീവ് (തിര തൊടും തീരം മേലെ – തുരുത്ത്)
മികച്ച ഛായാഗ്രാഹകൻ : അസ്ലം കെ പുരയിൽ (സല്യൂട്ട്)
മികച്ച ചിത്രസന്നിവേശകൻ : പ്രജീഷ് പ്രകാശ് (ഹോം)
മികച്ച ശബ്ദലേഖകൻ : ഡാൻ ജോസ് (സാറാസ്)
മികച്ച കലാസംവിധായകൻ : മനു ജഗത് (മിന്നൽ മുരളി)
മികച്ച മേക്കപ്പ്മാൻ : ബിനോയ് കൊല്ലം (തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുൺ മനോഹർ (സബാഷ് ചന്ദ്രബോസ്)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസൻ)

മികച്ച നവാഗത പ്രതിഭകൾ
സംവിധാനം: സാനു ജോൺ വർഗീസ് (ആർക്കറിയാം), ഫാ വർഗീസ് ലാൽ (ഋ), ബിനോയ് വേളൂർ (മോസ്‌കോ കവല), കെ.എസ് ഹരിഹരൻ ( കാളച്ചേകോൻ), സുജിത് ലാൽ (രണ്ട്)
സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം – അബ്ദുൽ ഗഫൂർ)
ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം – എ.കെ.ബി കുമാർ)
നിർമ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (സാറാസ്), മാത്യു മാമ്പ്ര (ചെരാതുകൾ).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം
ഭീമൻ രഘു (കാളച്ചേകോൻ), പ്രിയങ്ക നായർ (ആമുഖം), കലാഭവൻ റഹ്‌മാൻ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചിത്രം : രണ്ട്, റെഡ് റിവർ), ശ്രുതി രാമചന്ദ്രൻ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്‌സ് അവേഴ്‌സ്).
ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി കുമാർ (കോളജ് ക്യൂട്ടീസ്)
ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (തീ )
ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂർ (ഹോളി വൂണ്ട്)
വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം – ശ്രീവല്ലഭൻ), ഹോളി വൂണ്ട് (സംവിധാനം – അശോക് ആർ നാഥ്), ആ മുഖം (സംവിധാനം – അഭിലാഷ് പുരുഷോത്തമൻ)

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐക്കോണിക് ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍

0
കാലിഫോര്‍ണിയ : ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഗൂഗിള്‍ അവരുടെ ഐക്കോണിക് ലോഗോയില്‍...

കേരളത്തിന് ആവശ്യത്തിന് മെമു ഇല്ല, സമ്മര്‍ദം നടത്തിയാല്‍ കിട്ടും

0
കണ്ണൂർ: തീവണ്ടികൾ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ...

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

0
തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ...

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടി ; പാലക്കാട് സ്വദേശിനി പിടിയിൽ

0
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ...