തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ നിര്‍ബന്ധിത വിആര്‍എസ് നീക്കം ദുരുദ്ദേശപരവും സ്ഥാപനത്തെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗവുമാണെന്നും ബിഎംഎസ്. കേന്ദ്ര സര്‍ക്കാര്‍ പൊതുഗതാഗതത്തിന് മൂലധന നിക്ഷേപമായി 1000 ബസുകള്‍ സംസ്ഥാനത്തിന് അനുവദിച്ച സമയത്ത് കെഎസ്‌ആര്‍ടിസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് വരുത്തി തീര്‍ത്ത് ഈ ബസുകള്‍ കെ-സ്വിഫ്റ്റിന് നേടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തിന്‍റെ പൊതു ഗതാഗത രംഗത്ത് സര്‍ക്കാര്‍ പങ്കാളിത്തം ഇല്ലാതാക്കി സ്വകാര്യ കുത്തകകള്‍ക്ക് പൊതു ഗതാഗതം തീറെഴുതാനുള്ള ഇടത് ഭരണകൂട ഗൂഢാലോചന ഇതിന്‍റെ പിറകിലുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായ കേരള സാഹചര്യത്തില്‍ ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കുന്ന നടപടി അംഗീകരിക്കാനാവില്ല. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറുമ്പോള്‍ കെഎസ്‌ആര്‍ടിസിയില്‍ 44,000 ല്‍ അധികം ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് 25000 ആയി ചുരുക്കിയിരിക്കുകയാണ്. കെഎസ്‌ആര്‍ടിസിക്ക് ഇന്ന് നിലവിലുള്ള ബസ്സുകള്‍ ഓടിക്കാന്‍ പോലും ജീവനക്കാര്‍ തികയാതിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കി സംരക്ഷിക്കേണ്ടതനു പകരം നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കുന്നത് സ്ഥാപനത്തെ തുടച്ചുനീര്‍ക്കുവാന്‍ വേണ്ടിയാണ്. അവശേഷിക്കുന്ന ജീവനക്കാരെ ദയാവധത്തിന് വിടുന്നത് സ്ഥാപനത്തെ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാരിന്‍റെ വ്യഗ്രതയുടെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ. സ്ഥാപനത്തെ സംരക്ഷിക്കുവാന്‍ ജീവനക്കാര്‍ക്കൊപ്പം മുന്നിട്ടിറങ്ങേണ്ടത് പൊതുജനങ്ങളാണ്. കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. അവകാശ പോരാട്ടത്തില്‍ യുവജനങ്ങളുടെ തൊഴില്‍ സ്വപ്നം കൂടി ഉള്ളതിനാല്‍ നമുക്ക് ഇത് സംരക്ഷിച്ചേ മതിയാകൂ. കെഎസ്‌ആര്‍ടിസിയെ ദയാവധത്തിന് വിട്ടു നല്‍കില്ല. പോരാട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ട് എംപ്ലോയീസ് സംഘും ഉണ്ടാവും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.