Saturday, March 15, 2025 9:22 am

എല്‍.ഡി.എഫ് പ്രവേശം ; നിർണ്ണായക തീരുമാനം കെ.വി തോമസ് നാളെ പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിർണ്ണായക തീരുമാനം കെ.വി തോമസ് നാളെ പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി എറണാകുളത്ത് അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.

നാളത്തോടെ എല്ലാം വ്യക്തമാവുമെന്ന് കെ.വി തോമസ് പറഞ്ഞു. കോൺഗ്രസ് ഹൈക്കമാന്‍ഡിനോടും സംസ്ഥാന നേതൃത്വത്തോടുമുളള ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് ഭാവി രാഷ്ടീയ നിലപാട് പ്രഖ്യാപിക്കാൻ കെ.വി തോമസ് ഒരുങ്ങുന്നത്. കെ.പി.സി.സി നേതൃത്വം തന്നെ ഒതുക്കുന്നുവെന്ന പരാതി ഹൈക്കമാൻഡ് അവഗണിച്ചതിൽ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം.

കേരളത്തിലെത്തിയ അശോക് ഗെലോട്ടുമായി ചർച്ച നടത്താൻ ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നെങ്കിലും കെവി തോമസ് അതിനും തയ്യാറായിട്ടില്ല. നാളെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കെ.വി തോമസ് പറഞ്ഞു. അതേസമയം കടുത്ത തീരുമാനത്തിലേക്ക് തോമസ് പോകില്ലെന്നാണ് കോൺഗ്രസ് നേതൃത്വം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ കെ.വി തോമസ് തയ്യാറെടുക്കുന്നതായാണ് സൂചന.

സി.പി.എം നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. എറണാകുളത്തോ കൊച്ചിയിലോ സീറ്റ് വേണമെന്നാണ് തോമസിന്‍റെ ആവശ്യം. എന്നാൽ കൊച്ചിയിൽ കെ.ജെ മാക്സിയെ നിലനിർത്താൻ പാർട്ടിക്ക് താൽപര്യമുളളതിനാൽ എറണാകുളമോ അരൂരോ നൽകാമെന്നാണ് സി.പി.എം നിലപാട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow

1 COMMENT

  1. 6 തവണ MP, 2 തവണ MLA, 1 തവണ കേന്ദ്ര മന്ത്രി, 1 തവണ സംസ്ഥാന മന്ത്രി.
    ഇനി എന്താണ് ഇദ്ദേഹത്തിന് സ്ഥാനമായി കിട്ടേണ്ടത്.ശവപ്പെട്ടിയിൽ ചമഞ്ഞു കിടക്കുന്നതുവരെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുമെന്ന് ഇദ്ദേഹം ആർക്കേലും വാക്ക് കൊടുത്തു കാണും. കഷ്ടം. ഇത്രയും നാൾ ഇയാളെ ചുമന്ന എറണാകുളത്തുകാർ ഇത്തവണ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാണട്ടെ. അടുത്ത തലമുറയെ വാർത്തെടുക്കണമെന്ന് വീമ്പു പറയുന്ന വങ്കന്മാർ.

Comments are closed.

Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

0
ശബരിമല : മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച...

ആക്ഷൻ കൗൺസിൽ നൽകിയ പരാതി ; അണ്ടത്തോട് കള്ള്ഷാപ്പ് പൂട്ടി

0
തൃശൂർ : പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിലെ കള്ള്ഷാപ്പ് പൂട്ടി....

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന ; യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

0
കണ്ണൂർ : കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന....

കേരളത്തിൽ ഇന്നും ചൂട് ഉയരും ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ...