Wednesday, May 14, 2025 9:46 am

ലോക്സഭാ തെരഞ്ഞെടുപ്പ്; ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താന്‍ സി.പി.എം സിവിൽ കോഡിനെ ഉപയോഗിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള ആയുധമായി ഏക സിവിൽ കോഡിനെ ഉപയോഗിക്കാൻ സി.പി.എം തീരുമാനം. മുസ്‍ലിം ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ശക്തമായ പ്രചരണം നടത്താനാണ് സി.പി.എമ്മിന്‍റെ ആലോചന. ഏക സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ കോൺഗ്രസിന് കൃത്യമായ നിലപാട് ഇല്ലെന്ന വിമർശനവും സി.പി.എം ഉയർത്തും. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും കൂടെ നിന്ന ന്യൂനപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ പൂർണ്ണമായും ഇടതുമുന്നണിയെ കൈവിട്ടിരുന്നു. സംഘപരിവാർ വീണ്ടും അധികാരത്തിൽ വരുമെന്ന ഭയവും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണവും ന്യൂനപക്ഷങ്ങളെ വല്ലാതെ സ്വാധീനിച്ചു.

കേരളത്തിലെ 20 ൽ 19 സീറ്റും യു.ഡി.എഫിന് കിട്ടിയെങ്കിലും ദേശീയതലത്തിൽ തകർന്നടിഞ്ഞു. അതുകൊണ്ട് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങുകയാണ് ഇടതുമുന്നണി. ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ആയുധം ആയിട്ടാണ് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തെ സി.പി.എം കാണുന്നത്. കോൺഗ്രസ് പരസ്യ പ്രതിഷേധങ്ങൾക്ക് പോകാതിരിക്കുന്നതിന് ഇടയിൽ ഒരു മുഴം നീട്ടിയെറിയുകയാണ് സി.പി.എം. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മലബാർ മേഖലയിൽ സെമിനാർ സംഘടിപ്പിച്ചു കൊണ്ടാണ് ഏക സിവിൽ കോഡിനേതിരായ പ്രതിഷേധം സിപിഎം തുടങ്ങുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കും ; മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍...

‘വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നു’ ; ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം വിവാദമായി

0
കൊല്ലം: വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ...

സിനിമാസെറ്റിലെ ലൈംഗികാതിക്രമകേസ് ; ഓസ്കർ ജേതാവായ നടൻ ദെപാർദ്യു കുറ്റക്കാരൻ

0
പാരീസ്: ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർദ്‌ ദെപാർദ്യുവിന് (76) പാരീസിലെ...

ഇന്ത്യയും പാകിസ്ഥാനും അതിർത്തിയിൽ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും

0
ന്യുഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി....