കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ മുഖ്യ പ്രതിയടക്കം 2 പേര്‍കൂടി അറസ്റ്റിലായി. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്.
മോന്താല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. അതേസമയം മരിച്ച നിലയില്‍ കാണപ്പെട്ട പ്രതി രതീഷിന്റെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് ആരെങ്കിലും മര്‍ദ്ദിച്ചോ, സംഘര്‍ഷത്തില്‍ നഖങ്ങള്‍ക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന.
ഇനി ഈ പ്രതികളെ രക്ഷിക്കാൻ ജനങ്ങളുടെ നികുതി പണം ചിലവഴിച്ചു സുപ്രീം കോടതി വക്കീലന്മാരെ സർക്കാർ കൊണ്ടുവരും.
മരിച്ച യുവാവിന്റെ അപ്പനും അമ്മക്കും മകൻ നഷ്ടപ്പെട്ടു. അത്ര തന്നെ.