Wednesday, May 14, 2025 6:27 am

ആലപ്പുഴയിൽ സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം; മുഖ്യപ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. 2021 നവംബർ എട്ടിന് ഏഴ് യുവാക്കളെ 52.4 ഗ്രാം എംഡിഎംഎ യുമായി ഡാണാപ്പടിയിലെ മംഗല്യ റിസോർട്ടിൽ നിന്നും പിടികൂടിയ കേസിലെ മുഖ്യ പ്രതി തിരുവല്ല നെടുമ്പുറം എഴുമുളത്തിൽ മുഫാസ് മുഹമ്മദി (27) നെ ആണ് ഹരിപ്പാട് പോലീസ് ഗോവയിൽ നിന്നും പിടികൂടിയത്. ഈ കേസിൽ മുൻപ് അറസ്റ്റിലായ നൈജീരിയക്കാരനായ ജോൺ കിലാച്ചി ഓഫറ്റോ, തമിഴ്‌നാട് സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ്, കാമരാജ് നഗറില്‍ വടിവേൽ, തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റില്‍ രായപുരം മഹേഷ് കുമാർ എന്നിവരുമായുള്ള ബന്ധം വഴിയാണ് മുഫാസ് മറ്റൊരു പ്രതിയായ സജിൻ എബ്രഹാമിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്.

സംഭവത്തിന് ശേഷം പ്രതി ഒരു വർഷമായി നാട്ടിൽ വരാതെ ഹിമാചൽ പ്രദേശിൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാൻ വേണ്ടി രൂപം മാറ്റിയും, പല സംസ്ഥാനങ്ങളിലെ സിമ്മും ആണ് ഉപയോഗിച്ചിരുന്നത്. കുറച്ചു ദിവസം മാത്രമേ പ്രതി ഒരു സിം ഉപയോഗിക്കൂ. അതുകഴിഞ്ഞാൽ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ് പതിവ്. പ്രതി ഹിമാചൽ പ്രദേശത്തു കസോൾ എന്ന സ്ഥലത്തു ഒളിവിൽ താമസിച്ചു വരുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വി എസ്, സീനിയർ സിപിഒ അജയകുമാർ വി, സിപിഒ നിഷാദ് എ എന്നിവരടങ്ങുന്ന സംഘം ഹിമാചൽ പ്രദേശിലേക്കു അന്വേഷണത്തിനായി പോകുന്നതിനിടയിൽ പ്രതി അവിടെ നിന്നും ഗോവയിലേയ്ക്ക മുങ്ങി. ഇതറഞ്ഞ അന്വേഷസംഘം ഗോവയിൽ കാത്തുനിന്നു. ഗോവയിലെ ഒരു ഉൾപ്രദേശത്ത് മയക്കുമരുന്ന് സംഘം തങ്ങുന്ന ഒരുവീട്ടിൽ എത്തിയ പ്രതിയെ അന്വേഷസംഘം ഒരു രാത്രിമുഴുവൻ കാത്തിരുന്ന് കരുതലോടെ സാഹസികമായി പിടികൂടുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...