തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ മരംമുറി വിവാദത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.
അദ്ദേഹത്തിന്റെ അഭിപ്രായം തേടിയതിനു ശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. വിവാദ ഉത്തരവില്‍ തത്ക്കാലം നടപടി വേണ്ടെന്ന് വവെച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം കൂടിയായതിനാല്‍ വളരെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
വിവാദ ഉത്തരവിന്റെ പേരില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ മാത്രം നടപടി സ്വീകരിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുമോ എന്നതും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം വിവാദ ഉത്തരവില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയെ അറിയിച്ചിരുന്നു.