Wednesday, May 14, 2025 9:48 am

ആഭിചാര ക്രീയകള്‍ നടത്തിയെന്നാരോപിച്ച് സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം ; 6പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ജാര്‍ഖണ്ഡ്‌ : ആഭിചാരക്രിയകള്‍ നടത്തിയെന്ന്​ ആരോപിച്ച്‌​ 60 കാരിയെ അയല്‍വാസികള്‍ തീകൊളുത്തി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌​ കുതിച്ചെത്തിയ പോലീസാണ്​ സ്​ത്രീയുടെ ജീവന്‍ രക്ഷിച്ചത്​. 40 ശതമാനം പൊള്ളലേറ്റ്​ അവര്‍ ചികിത്സയിലാണ്​. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലെ ദീപടോലി ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്.

അയല്‍വാസിയായ ​ഫ്ലോറന്‍സി​ന്റെ ഭാര്യയുടെ മരണശേഷമുള്ള പരിപാടിയില്‍ പ​ങ്കെടുക്കുകയായിരുന്നു ജാരിയൊ ദേവി. ചടങ്ങിനിടെ, ജാരിയൊ ദേവിയുടെ ആഭിചാരക്രിയകള്‍ കാരണമാണ്​ ത​ന്റെ ഭാര്യ മരിച്ചതെന്ന്​ ​ഫ്ലോറന്‍സ്​ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന്​ അവരെ മര്‍ദിക്കാന്‍ തുടങ്ങി. മറ്റു അഞ്ച്​ ആളുകള്‍ കൂടി അയോളോടൊപ്പം കൂടി. പിന്നീട്​ മണ്ണെണ്ണ ഒഴിച്ച്‌​ തീകൊളുത്തുകയായിരുന്നു​വെന്ന്​ പോലീസ്​ പറഞ്ഞു. മറ്റു നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌​ പോലീസ്​ കുതിച്ചെത്തിയാണ്​ ജാരിയൊ ദേവിയെ രക്ഷിച്ചത്​. അപ്പോഴേക്കും 40 ശതമാനം പൊള്ളലേറ്റിരുന്നു.​ ഫ്ലോറന്‍സ് ഉള്‍പ്പെടെയുള്ള ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കും ; മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍...

‘വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നു’ ; ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം വിവാദമായി

0
കൊല്ലം: വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ...

സിനിമാസെറ്റിലെ ലൈംഗികാതിക്രമകേസ് ; ഓസ്കർ ജേതാവായ നടൻ ദെപാർദ്യു കുറ്റക്കാരൻ

0
പാരീസ്: ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർദ്‌ ദെപാർദ്യുവിന് (76) പാരീസിലെ...

ഇന്ത്യയും പാകിസ്ഥാനും അതിർത്തിയിൽ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും

0
ന്യുഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി....