കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ട് നയൻതാരയും വിഗ്നേഷ് ശിവനും. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് താരദമ്പതികൾ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ടത്. ഷാറുഖ് ഖാൻ, രജനികാന്ത്, ആറ്റ്‌ലി എന്നിവരോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങളാണ് വിഗ്നേശ് ശിവൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ജൂൺ 9നാണ് നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.