Wednesday, May 14, 2025 6:06 am

പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ചുള്ള ഓൺലൈൻ പണമിടപാട് അപകടം ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പൊതുഇടങ്ങളിലെ വൈഫൈ ഉപയോഗിച്ചുള്ള ഓൺലൈൻ പണമിടപാട് അപകടമാണ്. ഇന്റർനെറ്റിന്റെ ഉപയോഗം വർദ്ധിച്ച ഈ കാലത്ത് സൗജന്യമായി വൈവൈ ലഭിക്കുന്ന പൊതുഇടങ്ങളിൽ പോയിരിക്കാൻ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്.

ഇൻറർനെറ്റിൽ സമയം ചിലവിടുന്നതിന് പണം മുടക്കേണ്ട എന്നതുതന്നെയാണ് ആകർഷകമായ കാര്യം. എങ്കിലും ഈ വൈഫൈ കളിൽ പണമിടപാട് നടത്തുന്നത് സുരക്ഷിതമല്ല. എന്തുകൊണ്ട് എന്ന് വ്യക്തമാക്കി കേരള പോലീസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.

മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്. പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങൾ ഒരു വൈഫൈ നെറ്റ്‌വ ർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളി ക്കളയാനാവില്ല.

ഹാക്ക് ചെയ്യുന്ന വർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കൾക്ക് പോലും ഇത് സാധ്യമാകും.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്. സാമ്പത്തിക വിവരങ്ങൾ സൂക്ഷിക്കുന്ന സൈറ്റുകൾ ഉൾപ്പെടെ – മറ്റ് വെബ്‌സൈറ്റുകളിൽ നിങ്ങളുടെ യൂസർ ഐഡികളും പാസ്‌വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റുകളിലെ ആൾക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം.

തട്ടിപ്പുകാർക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ  അവർക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...