തിരുവനന്തപുരം : ”ഓപ്പറേഷന്‍ കാവല്‍” ഫലം കണ്ടു. ഗുണ്ടാ-ലഹരി മരുന്ന് മാഫിയ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ ആരംഭിച്ച ഓപ്പറേഷനില്‍ മൂന്നു ദിവസം കൊണ്ട് അറസ്റ്റിലായത് നൂറ്റിയമ്പതോളം പേര്‍. ക്രിമിനല്‍, ലഹരി മരുന്ന് കേസുകളില്‍ പ്രതികളായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വന്നവരാണ് കരുതല്‍ തടങ്കലിലായത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശാനുസരണം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ നേരിട്ടാണ് ദൗത്യത്തിനിറങ്ങിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി നൂറോളം പേരെയും മറ്റ് ജില്ലകളില്‍ നിന്നായി അമ്പതുപേരെയും അറസ്റ്റ് ചെയ്തു. ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് ഡി.ഐ.ജി. പറഞ്ഞു. പോത്തന്‍കോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ ഓപ്പറേഷന്‍ കാവല്‍ എന്ന പേരില്‍ പ്രത്യേക ദൗത്യം ആരംഭിച്ചത്.