കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ തുണിക്കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. ശനിയാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. അപകടത്തിൽ പുൽപ്പേൽ ടെക്സ്റ്റയിൽസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു. ശനിയാഴ്ച ദിവസമായതിനാൽ ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും വാഹനം വരുന്നത് കണ്ട് ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ചിറക്കടവ് മണ്ണംപ്ലാക്കൽ കങ്ങഴപ്പറമ്പിൽ ജോസി ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ജോസിക്ക് നിസ്സാര പരിക്കേറ്റു. സ്ഥാപനത്തിന്‍റെ പുതിയ ബിൽഡിംഗിന് മുൻവശമായിരുന്നു അപകടം നടന്നത്. പുൽപ്പേലിൽ വസ്ത്രം വാങ്ങാനെത്തിയവരുടെ വാഹനമാണ് പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കടക്കുള്ളിലേക്ക് ഇടിച്ച് കയറിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.